ടൊവിനോ ചിത്രം നടികര്‍ മെയ് 3ന് റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍.നടന് പ്രഭു അടുത്തിടെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. നടികര്‍ തിലകം എന്നായിരുന്നു സിനിമയ്ക്ക് ആദ്യം പേര് നല്‍കിയിരുന്നത്. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ നടികര്‍ തിലകം ശിവാജി ഗണേശന്റെ മകന് പ്രഭു പേര് നടികര്‍ എന്നാക്കിയ കാര്യം പോസ്റ്റര്‍ റിലീസ് ചെയ്ത് കൊണ്ട് അറിയിച്ചു.ഡേവിഡ് പടിക്കല്‍ എന്ന നടനായാണ് നടികറില്‍ ടൊവിനോ എത്തുന്നത്.ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. ഹണി ബീ സംവിധായകന്റെ ചിത്രത്തില്‍ സൗബിന് ഷഹീര്‍, ഭാവന, ധ്യാന്‍ ശ്രീനിവാസന്, അനൂപ് മേനോന്, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍ , ബാലു വര്‍ഗ്ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഖാലിദ് റഹ്മാന്, ഗണപതി, ശ്രീജിത് രവി എന്നിവരുമെത്തുന്നു.നടികര്‍ നിര്‍മ്മിക്കുന്നത് അല്ലന് ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഗോഡ്സ്പീഡ് ബാനറിലാണ്. വൈ നവീന്‍, വൈ രവിശങ്കര്‍ എന്നിവരുടെ മൈത്രി മൂവി മേക്കേഴ്സ് അസോസിയേറ്റ് ചെയ്യുന്നു. സുവിന് എസ് സോമശേഖരന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ അണിയറയില്‍ ആല്‍ബി, രതീഷ് രാജ്, യക്സന്‍ ഗാരി പെരേര എന്നിവരുമെത്തുന്നു.
ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ എല്‍2: എമ്പുരാന്, രാഷ്ട്രീയ നേതാവ് ജതിന് രാംദാസായെത്തുന്നു. 2019ലെ ലൂസിഫറിലെ കഥാപാത്രമായി തന്നെ ടൊവിനോ എത്തുന്നു. നരിവേട്ട ഫസ്റ്റ്ലുക്കില്‍ കാക്കി വേഷത്തില്‍ ടൊവിനോ എത്തുന്നു.മാര്‍ച്ച് 27നാണ് എല്‍2: എമ്പുരാന് തിയേറ്ററുകളിലേക്കെത്തുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. പൃഥ്വിരാജിന്റെ മൂന്നാമത്തെ സിനിമയാണ് എമ്പുരാന്യ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, ബ്രോഡാഡി എന്നിവയാണ് മുന്‍സിനിമകള്‍. മഞ്ജുവാര്യര്‍, സാനിയ അയ്യപ്പന്, സായികുമാര്‍, നന്ദു എന്നിവരും പുതിയ സിനിമയിലുമെത്തുന്നു. ആശിര്‍വാദ് സിനിമാസ് ലൈക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. എമ്പുരാന് , തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നു.നരിവേട്ട, ഇഷ്ഖ് ഫെയിം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് സിനിമ. ടൊവിനോയ്ക്കൊപ്പം തമിഴ് താരവും സംവിധായകനുമായ ചേരന് മലയാളത്തിലേക്കെത്തുന്നു. സുരാജ് വെഞ്ഞാറമൂട്, ആര്യ സലീം, പ്രിയംവദ കൃഷ്ണന്, റിനി ഉദയകുമാര്‍ എന്നിവരും സഹതാരങ്ങളാകുന്നു. ടിപ്പു ഷാ, ഷിയാസ് ഹസ്സന് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ഫിലിം കമ്പനി ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.ടൊവിനോയുടെ ഐഡന്ററ്റിയാണ് അടുത്തിടെ റിലീസ് ചെയ്തിരിക്കുന്നത്. അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ തൃഷ, വിനയ് രവി എന്നിവരും എത്തിയിരിക്കുന്നു. ജനുവരി 24ന് സിനിമയുടെ തെലുഗ് വെര്ഷന് റിലീസ് ചെയ്യുന്നു. ശില്പ അലക്സാണ്ടറുടെ അവറാന്, സൈജു ശ്രീധരന്റെ മുമ്പെ,എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകള്‍. മരണമാസ് ടൊവിനോ നിര്‍മ്മിക്കുന്നു.